ISL league sheild winners |
Hii guyzz, ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്, ഹീറോ ഐ. എസ്. എൽ സെമി ഫൈനലിനെ കുറിച്ചാണ്.
ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ജംഷീദ്പൂർ എഫ്. സി., എ. ടി. കെ. മോഹൻ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചതൊടെയാണ് ഐ. എസ്. എൽ. എട്ടാം സീസണിന്റെ സെമി ഫൈനൽ ചിത്രം തെളിഞ്ഞത്. ഇന്നത്തെ ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ലീഗ് ഷീൽഡ് സ്വന്തമാക്കാനും, എ. എഫ്. സി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനും ജംഷദ്പൂർ എഫ്. സി. ക്ക് സാധിച്ചു.ഈ ഇരു ടീമുകളെയും കൂടാതെ ഹൈദരാബാദ് എഫ്. സി., കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകളും നേരത്തെ തന്നെ സെമി ഫൈനൽ യോഗ്യത നേടിയിരുന്നു.
ഇന്നത്തെ മത്സരം വിജയിച്ച് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജംഷദ്പൂർ എഫ്. സി. ലീഗിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കേരളാ ബ്ലാസ്റ്റേഴ്‌സുമായി രണ്ട് പാദങ്ങളിൽ ആയി നടക്കുന്ന സെമിയിൽ ഏറ്റുമുട്ടും. അതുപോലെതന്നെ രണ്ടാം സ്ഥാനത്ത്തുള്ള ഹൈദരാബാദ് എഫ്. സി. മൂന്നാം സ്ഥാനത്തുള്ള എ. ടി. കെ. മോഹൻ ബാഗാനുമായി രണ്ട് പാദങ്ങളിൽ ആയി നടക്കുന്ന സെമി ഫൈനലിൽ ഏറ്റുമുട്ടും.
ജംഷദ്പൂർ എഫ്. സി., കേരളാ ബ്ലാസ്റ്റേഴ്‌സ് ആദ്യപാദ സെമി ഈ മാസം 11 നും രണ്ടാംപാദ സെമി 15 നും നടക്കും. അതുപോലെതന്നെ ഹൈദരാബാദ് എഫ്. സി, എ. ടി. കെ. മോഹൻബഗാൻ മത്സരം ഈ മാസം 12,16 തിയതികളിൽ ആയി നടക്കും. ഇരു സെമി ഫൈനലുകൾ കടന്നു ആര് കലാശാ പോരാട്ടത്തിന് ടിക്കറ്റ് എടുക്കുമെന്ന് കാത്തിരുന്ന് അറിയാം. ഒപ്പം കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്. സി. ക്ക് വിജയാശംസകൾ.
0 അഭിപ്രായങ്ങള്‍