Ad

Etharkkum thunindhavan movie review

   Hii guyzz, ഇന്ന് ഞാൻ ഇവിടെ റിവ്യൂ ചെയ്യാൻ പോകുന്നത് നമ്മുടെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി പണ്ട്യരാജ് അണിയിച്ചൊരുക്കിയ ഏതർക്കും തുനിൻധവൻ എന്ന സിനിമയാണ്.

ET movie review

ആദ്യമേ പറയാം, ഞാൻ ഒരു കടുത്ത സൂര്യ ആരാധകൻ ആണ്, എന്ന് വിചാരിച്ച് ഞാൻ ഈ ചിത്രത്തെ വെള്ള പൂശാൻ നോക്കുന്നില്ല, ഉള്ളത് ഉള്ളത് പോലെ പറയാം. ഇതൊരു പണ്ട്യരാജ് ചിത്രമാണ്. വളരെ വലിയൊരു മെസ്സേജ്‌ അദ്ദേഹം ഈ ചിത്രത്തിലൂടെ പറഞ്ഞിട്ടുണ്ട്. ഒരുപാട് തവണ പലരും പല സിനിമകളിലൂടെ പറഞ്ഞിട്ടുള്ള ഈ വിഷയം, അദ്ദേഹം സൂര്യ എന്ന നടനെ ഉപയോഗിച്ച് ലേശം കമർഷ്യൽ എലമെന്റ് എല്ലാം ചേർത്ത് അദ്ദേഹത്തിന്റെ രീതിയിലൂടെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മുൻചിത്രം കടയ്ക്കുട്ടി സിഗം എന്ന ചിത്രവുമായി ചെറിയൊരു സാമ്യം എനിക്ക് അനുഭവപ്പെട്ടു.
               സൂര്യ എന്ന നടന് ഈ അടുത്ത് കിട്ടിയതിൽ വെച്ച് ഏറ്റവും നല്ല ഇൻട്രോഡക്ഷൻ ആണ് ഈ സിനിമയിൽ ലഭിച്ചിരിക്കുന്നത്. ഈ പടം അദ്ദേഹത്തിന്റെ ഹാട്രിക് വിജയം ആകാൻ ഉള്ള എല്ലാ സാധ്യതയും ഉണ്ട്. കാരണം ഈ ചിത്രം കൈകാര്യം ചെയ്തിരിക്കുന്ന വിഷയം വളരെ വലുതാണ്, അതിനാൽ തന്നെ സിനിമ വളരെയധികം ചർച്ച ചെയ്യപെടും. അതിനാൽ തന്നെ ET അദ്ദേഹത്തിന് വലിയൊരു വിജയം സമാനിക്കും എന്ന് എനിക്ക് തോന്നുന്നു.
                ഇതിലെ നായികയായി അഭിനയിച്ച പ്രിയങ്കയെ തുടക്കം മുതൽ കണ്ടപ്പോൾ വെറുതെ റൊമാൻസിന് വേണ്ടി കഷ്ടപ്പെട്ടു,സിനിമയിലേക്ക് വലിച്ചിഴച്ചതായി തോന്നിയെങ്കിലും, രണ്ടാം പകുതിയിൽ പ്രിയങ്ക അരുൾ ശരിക്കും ഞെട്ടിച്ച് കളഞ്ഞു. രണ്ടാം പകുതിയിലെ പെർഫോർമൻസിന് അവരും അഭിനന്ദനം അർഹിക്കുന്നു.
                    ഇതിൽ എടുത്തു പറയേണ്ട കാര്യങ്ങളാണ് ഇതിന്റെ ബിജിഎം ആക്ഷൻ  പിന്നെ എഡിറ്റിങ് എന്നി വിഭാഗങ്ങൾ. ഈ ചിത്രം പലപ്പോഴും സ്ലോ ആയി എന്ന് നമ്മുക്ക് ഫീൽ ചെയ്യുമ്പോഴും അതൊരു ലാഗിലേക്ക് പോകാതെ പിടിച്ചു നിർത്തിയത് ഇതിന്റെ എഡിറ്റർ റുബാൻ തന്നെയാണ്.
            സത്യരാജ്, ശരണ്യ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി. എന്നിരുന്നാലും ഈ ചിത്രത്തിൽ വില്ലൻ ആയി വേഷമിട്ട വിനയ്ക്ക് കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല, നമ്മൾ കണ്ടു പഴകിയ വില്ലതരങ്ങൾ അല്ലാതെ. കോമെഡിയൻ ആയി അഭിനിയച്ച സൂരിയുടെയും അവസ്ഥയും ഇതുതന്നെയായിരുന്നു. അതുപോലെ തന്നെ ബിജിഎം എല്ലാം നന്നായി ഒരുക്കിയ ഡി. ഇമ്മൻ പാട്ടുകളും പതിവ് നിലവാരത്തിൽ എത്തിയോ എന്നും നമ്മുക്ക് സംശയിക്കാം.
               നല്ലൊരു മെസേജ് ഉള്ള കോമേഴ്‌ഷ്യൽ ഫാമിലി മൂവി ആയിട്ടാണ് എന്നിക്ക് ഈ ചിത്രം അനുഭവപ്പെട്ടത്. അത്തരം സിനിമകൾ താല്പര്യം ഉള്ളവർക്ക് ധൈര്യമായി ഏതർക്കും തുനിൻധവന് ടിക്കറ്റ് എടുക്കാം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍