Hii guyzz, അങ്ങനെ നാം കാത്തിരുന്ന ഐ. എസ്. എലിന്  വേദിയും  കാണികളും ടീമുകളും ഒരുങ്ങികൊണ്ടിരിക്കുന്നു. ഈ സീസണിൽ ടേബിൾ ടോപേഴ്സായി ഷീൽഡ് അടിച്ച ജംഷീദ്പുർ എഫ്. സിയെ തോൽപ്പിച്ചായിരുന്നു നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിനു ടിക്കറ്റ് ഉറപ്പിച്ചത്. മറുഭാഗത്ത് അതിശക്തരായ കൊൽക്കത്ത മോഹൻബാഗാനെ തോൽപ്പിച്ചായിരുന്നു ഹൈദരാബാദ് എഫ്. സിയുടെ ഫൈനൽ പ്രവേശനം. ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ഇരു ടീമുകളും ഈ സീസണിൽ ഉടനീളം പുറത്തെടുത്തത്.

ISL FINAL 
              
                 കഴിഞ്ഞ കുറച്ച് സീസണുകളായി താഴേക്കു വളർന്നു കൊണ്ടിരിക്കുന്ന ടീമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ്. പ്രത്യേകിച്ച്  കഴിഞ്ഞ സീസണിൽ, 17 പോയിന്റുമായി പത്താം സ്ഥാനത്ത്. ഇങ്ങനെയുള്ള ഒരു ടീമിനെയായിരുന്നു ഇവാൻ വുകമനോവിച്ചിന് ലഭിച്ചത്. അവിടെ നിന്നും അദ്ദേഹം ഈ ടീമിനെ കൈ പിടിച്ചുയർത്തി ഈ സീസണിന്റെ ഫൈനൽ വരെ എത്തിച്ചിരിക്കുന്നു, അതിന് അദ്ദേഹം വളരെ അധികം അഭിനന്ദനം അർഹിക്കുന്നു.
          അതുപോലെ തന്നെ കഴിഞ്ഞ സീസണിലെ പഴി മുഴുവൻ സ്വയം ഏറ്റെടുത്ത ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിന്ക്യസ് എന്ന വ്യക്തിയും. തന്റെ തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ട്‌ അദ്ദേഹം ഈ പ്രാവശ്യം കോച്ച്  ആവശ്യപ്പെട്ട പോലെ എല്ലാം ചെയ്തു. ഇതുവരെയും ബ്ലാസ്റ്റേഴ്സിന് ലഭിക്കാതിരുന്ന ഒരു ഒത്തൊരുമയുള്ള ടീമിനെ ഇത്തവണ മാനേജ്മെന്റും കോച്ചും കൂടി സൃഷ്ടിച്ചെടുത്തു.
           ഗോൾ വല കാക്കാൻ ഗിൽ, പ്രതിരോധ കോട്ട തീർക്കാൻ ഹോർമിപാം, മാർക്കോ, സ്റ്റാലിൻ, ഖബ്രാ, സിപ്പോവിച്, തുടങ്ങിയവർ. മധ്യനിരയിൽ ലൂണ, പുറ്റീയ, സഹൽ, ജീക്സൺ, ബെർബേട്ടോ,രാഹുൽ, പ്രശാന്ത്തു ടങ്ങിയവർ. മുന്നേറ്റ നിരയിൽ വാസ്ക്‌സ്, പേരെയര, ചെഞ്ചോ തുടങ്ങിയവർ.ഇവർക്കൊപ്പം കോച്ച് ഇവാന്റെ തന്ത്രങ്ങൾ കൂടി ചേർന്നപ്പോൾ ബ്ലാസ്റ്റേഴ്‌സ് സുഖമായി ഫൈനലിലേക്ക് മാർച്ച്‌ ചെയ്തു. കോറോണയും പരിക്കും ബ്ലാസ്റ്റർസിനെ വലിഞ്ഞു മുറുകിയപ്പോഴും പകരം കളിക്കാൻ ഉള്ള ബെഞ്ച് സ്ട്രങ്ത്ത് ഇക്കുറി ബ്ലാസ്റ്റർസിന് ഗുണമായിമാറി. ഇവയെല്ലാം ഒത്തുവന്നപ്പോൾ ബാക്കിയെല്ലാം ചരിത്രമായി മാറി.
             മറുഭാഗത്ത് കഴിഞ്ഞ സീസണിൽ നിർഭാഗ്യം കൊണ്ട് സെമി പ്രവേശനം ലഭിക്കാതിരുന്ന കോച്ച് ഫെറാണ്ടോയും ഹൈദരാബാദ് എഫ്. സിയും രണ്ടും കൽപ്പിച്ചായിരുന്നു ഈ സീസൺ തുടങ്ങിയത്. അവരുടെയും ഏറ്റവും വലിയ ശക്തി അവരുടെ കോച്ച് ഫെരാന്റെയും പിന്നെ ഒത്തിണ്ണക്കമുള്ള ടീമും തന്നെയാണ്.
           ഗോൾവല കാക്കാൻ ശക്തനായി കട്ടിമണി, പ്രതിരോധത്തിൽ യുവനാൻ, ചിങ്ളേംസന, ആശിഷ് റായ്, ആകാശ് മിഷ്ര തുടങ്ങിയവർ. മധ്യനിരയിൽ ക്യാപ്റ്റൻ വിക്ടർ, ചക്രഭർത്തി, നിഖിൽ പൂജാരി അവർക്കൊപ്പം ഏത് പ്രതിരോധവും കീറി മുറിക്കാൻ പോന്ന കിയണീസ്, യാസിർ, ധനു, ജാഥവ് തുടങ്ങിയവർ ഒപ്പം ഓഗ്ബേചെയും സൂപ്പർ സബ് ശിവേരിയെയും.
            ലീഗിൽ ഇരു ടീമുകളും രണ്ട് തവണ എറ്റുമുട്ടിയപ്പോൾ, ഓരോ വിജയവും തോൽവിയും ആയിരുന്നു ഫലം. സെമി ഫൈനലിൽ ഷീൽഡ് ജേതാക്കളായ ജംഷീദ്പുർ എഫ് സിയെ 2-1ന് തോൽപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് വരുമ്പോൾ, മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത മോഹൻബാഗാനെ 3-2 ന് തോൽപ്പിച്ചാണ് ഹൈദരാബാദ് എഫ്. സിയും വരുന്നത്.
           തന്ത്രശാലികൾ ആയ ഇരു കോച്ച്മാരുടെയും, ഏറ്റവും അധികം ഗോൾ അടിച്ചു വരുന്ന ഓഗ്ബച്ചായുടയും ഏറ്റവും അധികം ക്ലീൻ ഷീറ്റുള്ള ഗില്ലിന്റെയും മധ്യനിരയിലെ മാന്ത്രികൻമാരായ ലൂണയുടെയും വിക്റ്ററിന്റെയും സീസണിലെ തന്നെ മികച്ച 2 ഡിഫെൻസിന്റെയുമെല്ലാം ഏറ്റുമുട്ടലുകൾ കൊടുവിൽ ആര്  കന്നി കിരീടം ഉയർത്തുമെന്നു മാർച്ച്‌ 20 ന് അറിയാം.
                എന്നാലും ലൂണ, വാസ്ക്‌സ്, പേരെയര ത്രയത്തെ തടയാൻ ഹൈദരാബാദ് എഫ്. സിക്ക് സാധിക്കുമോ?         
                             ' THE YELLOW WAR '

                       VIVA KERALA BLASTERS F C