Hii guys, എല്ലാവർക്കും ഇന്നത്തെ മൂവി റിവ്യൂവിലേക്ക് സ്വാഗതം. ഇന്ന് നമ്മൾ ഇവിടെ റിവ്യൂ ചെയ്യാൻ പോകുന്നത് ബാറ്റ്മാൻ എന്ന സിനിമയാണ്.

         

Batman movie review

          ആദ്യം തന്നെ ഈ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ്തന്നെ തുടങ്ങാം. ഈ സിനിമ മറ്റുള്ള ബാറ്റ് മാൻ സിനിമകൾപോലെ അല്ല, ഇത് 100% കോമിക്ക് കഥയോട് നീതി പുലർത്തി എടുത്തിരിക്കുന്ന പടമാണ്. നമ്മൾ ക്രിസ്റ്റഫർ നോളൻ -ക്രിസ്റ്റ്യൻ ബൈൽ  പടം പ്രതീക്ഷിച്ച് പോയാൽ നിരാശപ്പെട്ട് മടങ്ങേണ്ടി വരും.

            സത്യത്തിൽ ബാറ്റ് മാൻ എന്ന് പറഞ്ഞാൽ ഒരു പേടിയില്ലാത്ത കുറ്റം അനേഷിക്കുന്ന ഒരാൾ ആണ്. ആ ഒരു ബോധ്യത്തിൽ നിന്ന് കൊണ്ടാണ് ഡയറക്ടർ മാറ്റ് റീവ്സ് ചിത്രം ഒരുക്കിയിരിക്കുന്നത്.എന്തുകൊണ്ടാണ് ഗോതം സിറ്റിയിൽ ഇത്രയധികം കുറ്റ കൃത്യങ്ങൾ നടക്കുന്നത്, അതുപോലുള്ള കുറ്റ കൃത്യങ്ങൾ നടക്കുമ്പോൾ അല്ലെങ്കിൽ നടന്നു കഴിയുമ്പോൾ തങ്ങളെ കാത്ത് ഇരുട്ടിൽ ഒരാൾ ഉണ്ടെന്നുള്ള പേടി ഇതെല്ലാം ഡയറക്ടർ മാറ്റ് റീവ്സ് പടത്തിൽ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്.

             റോബർട്ട്‌ പാറ്റിൻസൺ ചിത്രത്തിൽ ഗംഭീരമായി തന്നെ ബാറ്റ് മാനായും ബ്രൂസ് വെയിൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കാറ്റ് വുമൺ ആയി അഭിനയിച്ച സോയ് ക്രവിട്സ് നന്നായി ആ വേഷം ചെയ്തെങ്കിലും, എന്തോ എന്നിക്ക് അത്ര താല്പര്യം ആയില്ല, അതുപോലെ തന്നെ വില്ലൻ ആയി അഭിനയിച്ച പോൾ ഡാനോ എന്ന നടനെയും. എന്നാൽ ഇതിൽ ഞെട്ടിച്ച് കളഞ്ഞ ഒരു മനുഷ്യനായിരുന്നു പെൻഗ്വിൻ ആയി അഭിനയിച്ച കോളിൻ ഫാരെൽ കൂടെ ഗോർഡൻ ആയി വേഷമിട്ട ജെഫിറേ റൈറ്റ് എന്നിവർ.

                 ഞാൻ നേരത്തെ പറഞ്ഞത് പോലെ മാസ്സ് സീൻസ് ഇല്ലെന്നു തന്നെ പറയാം, എന്നിരുന്നാലും ബാറ്റ് മാന്റെ ഇൻട്രോഡക്ഷൻ സീനും കാർ ചൈസിങ് സീനും എല്ലാം പൊള്ളിയായിരുന്നു. ഡാർക്ക്‌ ടോണിൽ പോകുന്ന പടത്തിന്റെ 3 മണിക്കൂർ ദൈർഘ്യം ഒരു പോരായ്മയായി എനിക്ക് അനുഭവപ്പെട്ടു.

               ചുരുക്കി പറഞ്ഞാൽ കോമിക് ബുക്ക്‌ വായിച്ചു ബാറ്റ് മാനെ ഇഷ്ട്ടപെട്ടവർക്കും, മിസ്റ്ററി ഇൻവെസ്റ്റിഗഷൻ ത്രില്ലർ ഇഷ്ട്ടപെടുന്നവർക്കും ധൈര്യമായി ടിക്കറ്റ് എടുത്ത് കാണാൻ ഉള്ള പടമയാണ് ഇതിന്റെ അണിയറ പ്രവർത്തകർ ഈ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. മറിച്ച് മാസ്സ് പടവും നായകന്റെയും പ്രതിനായകന്റെയും ഷോ -ഓഫ്‌ കാണാൻവേണ്ടി പോയാൽ നിരാശപെട്ട് മടങ്ങേണ്ടി വരും.