Hii guyzz, എല്ലാവർക്കും ഇന്നത്തെ മൂവി റിവ്യൂവിലേക്ക് സ്വാഗതം. ഇന്ന് നമ്മൾ ഇവിടെ റിവ്യൂ ചെയ്യാൻ പോകുന്നത് മമ്മൂക്കയുടെ ഭീഷമ പർവം എന്ന സിനിമ ആണ്.
Bheeshma parvam movie review ദുരഭിമാന കൊലയുടെ ഇരകൾ ആയ കെവിൻ |
സാധാരണ അമൽ നീരദ് പടം പോലെ പതിയെ തുടങ്ങി, അതിവേഗത്തിൽ ക്ലൈമാക്സിലേക്ക് പ്രക്ഷകനെ കൊണ്ടുപോകുന്ന രീതി ഈ ചിത്രത്തിലും അമൽ നീരദ് പിന്തുടരുന്നുണ്ട്. നമ്മുടെ സമൂഹത്തിൽ ഈ അടുത്ത കാലങ്ങളിൽ ആയി നടന്നിരിക്കുന്ന ദുരഭിമാന കൊല, പുരോഹിതന്മാരുടെ പീഡനം, സ്ഥലത്തിന് വേണ്ടിയുള്ള ആൽമഹത്യ, രാഷ്ട്രീയ കാരുടെ അഴിമതി എന്നിങ്ങനെയുള്ള സംഭവങ്ങളെ പരിഹസിച്ച് ഒരുക്കിയിരിക്കുന്ന ഒരു ട്ടിപിക്കൽ അമൽ നീരദ് പടമാണ് ഭീഷമ പർവം.
കഥാപാത്രങ്ങളിലേക്ക് വരുമ്പോൾ എടുത്ത് പറയേണ്ട ഒരാളാണ് ഷൈൻ ടോം ചാക്കോ, അത്രയ്ക്ക് മനോഹരമായാണ് അദ്ദേഹം ആ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്. ആദ്യപകുതിയിൽ കാര്യമായി ഒന്നും ചെയ്യാൻ ഇല്ലാതിരുന്ന സൗബിന്റെ താണ്ഡവമായിരുന്നു രണ്ടാം പകുതി. ആക്ഷൻ ഭാഗങ്ങൾ അത്രയ്ക്ക് ഉണ്ടായിരുന്നില്ലെങ്കിലും തന്റെ ഡയലോഗ് ഡെലിവറി കൊണ്ട് മമ്മൂക്കയും ചിത്രത്തിൽ കസറി.
ഈ ചിത്രത്തിൽ ഏറ്റവും അധികം കൈയടി അർഹിക്കുന്നത് സുഷിൻ ശ്യാം ആണ്. അത്രയ്ക്കും മനോഹരമായ ബി. ജി. എം. ആണ് സിനിമയിൽ അദ്ദേഹം ഒരുക്കിയിരിക്കുന്നത്.അതുപോലെ തന്നെ പറുദീസ എന്ന ഗാനവും.
ഗോഡ്ഫാദർ,മഹാഭാരത നിഴൽ വീണ് പതിഞ്ഞ താളത്തിൽ ആദ്യപകുതി കൊണ്ടുപോയി, രണ്ടാം പകുതി വേഗത കൂട്ടി ഒരു ബിഗ് ബി സ്റ്റൈലിൽ ഇപ്പോഴത്തെ സമൂഹത്തിലെ അവസ്ഥകൾ നമ്മെ തന്നെ കാണിച്ചു പരിഹസിക്കുന്ന ഒരു ട്ടിപിക്കൽ അമൽ നീരദ് ചിത്രമാണ് ഭീഷമ പർവം.
0 അഭിപ്രായങ്ങള്‍