Liverpool The EFL Champions |
ഇന്നലെ ലണ്ടൻ വെമ്പിള്ളിയിൽ നടന്ന വാശിയെറിയ ഈ. എഫ്. എൽ. കലാശ പോരാട്ടത്തിൽ മുൻ ജേതാക്കളായ ചെൽസിയെ മറികടന്ന് ലിവർപൂൾ ജേതാക്കൾ ആയിരിക്കുന്നു. പെനാൽറ്റി കിക്കിലൂടെ ആയിരുന്നു ലിവർപൂൾ വിജയം.
കളിയിലുടനീളം ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിലും ചെറിയൊരു മുൻതൂക്കം ലിവർപൂളിന് ഉണ്ടായിരുന്നു. എങ്കിലും ആ മുൻതൂക്കം മുതെലെടുക്കാൻ ചെൽസി പ്രതിരോധവും ഗോൾ കീപ്പർ മെൻഡിയും സമ്മതിച്ചില്ല.
നിശ്ചിതസമയവും അധികസമയവും ഗോൾ രഹിത സമനില ആയതിനാൽ കളിയുടെ ഭാവി പെനാൽറ്റി ഷൂട്ട്-ഔട്ടിലേക്ക് നിങ്ങുക്കയായിരുന്നു. മത്സരം പെനാൽറ്റി ഷൂട്ട് -ഔട്ടിലേക്ക് അടുത്തപ്പോൾ ചെൽസി കോച്ച് ട്യൂഷെൽ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച വെച്ച ഗോൾകീപ്പർ മെൻഡിയെ മാറ്റി അറിസബാലകയെ ഇറക്കി. മറുവശത്ത് ലിവർപൂൾ രണ്ടാം ഗോൾകീപ്പർ ആയ കേള്ളേഹേറിനെ വെച്ച് മുഴുവൻ സമയവും പ്രതിരോധം ഏർപ്പെടുത്തിയതിന് ലിവെർപൂൾ പ്രതീരോധവും കോച്ച് ക്ലോപ്പും കൈയടി അർഹിക്കുന്നു.
പെനാൽറ്റി ഷൂട്ട് -ഔട്ട് ചെൽസിയുടെ അലൻസോയിലൂടെ ആയിരുന്നു ആരംഭിച്ചത്. ആദ്യം കിക്ക് എടുത്ത അലൻസൊക്കും പിന്നീട് കിക്ക് എടുത്ത ലൂക്കാക്കു, ഹവേർട്ട്സ്, ജെയിംസ്, ജോർജിനഹോ, റൂഡിഗർ, കാന്റെ, വെർന്നർ, തിയാഗോ, ചാലോഭാ എന്നിവർ ചെൽസിക്കായി ലക്ഷ്യം കണ്ടപ്പോൾ അവസാനം കിക്ക് എടുത്ത ഗോൾകീപ്പർ അറിസാബലാഖക്ക് പിഴച്ചു. എന്നാൽ ലിവെർപൂൾ ഭാഗത്ത്‌നിന്നും കിക്ക് എടുത്ത മിൽനെർ, ഫാബിഞ്ഞോ, വാൻ ഡിജിക്ക്, അലക്സാണ്ടർ, സലാഹ്, ജോട്ട, ഓർഗി, റോബർട്ട്സൺ, എലിയറ്റ്, കോണട്ടെ, ഗോൾ കീപ്പർ കേള്ളേഹേർ എന്നിവർ ലക്ഷ്യം കണ്ടതോടെ ലിവെർപൂൾ വിജയം രുചിച്ചു.
രണ്ട് ശക്തിയേറിയ ടീമുകൾക്കൊപ്പം ഗ്രൗണ്ടിനു പുറത്ത് ഇരു ടീമുകളുടെയും ചാണക്യൻമാരായ ട്യൂചെൽ, ക്ളോപ്പ് മത്സരവും കാണാൻ സാധിച്ചു. എന്നാൽ മൽസരത്തിനോടുവിൽ അവസാന ചിരി ക്ലോപ്പിന്റെ മുഖത്ത് ആയിരുന്നു. തോറ്റ് പോയെങ്കിലും തല ഉയർത്തി തന്നെ ട്യൂഷെലിനും സംഘത്തിനും മടങ്ങാം. എന്തൊകൊണ്ടെന്നാൽ അത്രെയും മികച്ച പ്രകടനമാണ് അവർ ഈ ടൂർണമെന്റ് ഉടനീളം കാഴ്ച്ചവെച്ചത്.
0 അഭിപ്രായങ്ങള്‍