Hi guyzz, എല്ലാവർക്കും എന്റെ ഈ കൊച്ചു ബ്ലോഗിലേക്ക് സ്വാഗതം. ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ജാൻ. എ. മൻ എന്ന മലയാള സിനിമയെ കുറിച്ചാണ്. ഒരുപാട് വൈകിയാണ് ഈ ചിത്രത്തെ കുറിച്ച് പറയുന്നത് എന്ന് അറിയാം, അതിന്നു കാരണം ഇന്നാണ് ചിത്രം കണ്ടത്, കണ്ടപ്പോൾ രണ്ടു വാക്കുകൾ എഴുത്തണമെന്ന് തോന്നി.
ജാൻ എ മൻ എന്ന ചിത്രത്തിന്റെ ഇതിവൃത്തം എന്ന് പറയുന്നത് കാനഡയിൽ ഒറ്റപ്പെടലിന്റെ ഭാരം താങ്ങി ജീവിക്കുന്ന യുവാവ് തന്റെ മുപതാം പിറന്നാൾ ആഘോഷിക്കാൻ നാട്ടിൽ വരുന്നു , അതിന് ശേഷമുള്ള സംഭവങ്ങൾ ആണ്.ഈ സംഭവങ്ങൾ നർമത്തിൽ ചാലിച്ച് നമ്മളോട് പറയുകയാണ് ഇതിന്റെ സംവിധായകൻ ചിദംബരം. അദ്ദേഹം തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്. ഒരു സംവിധായകൻ എന്ന നിലയിൽ 100ൽ 100 മാർക്കും നമ്മുക്ക് അദ്ദേഹത്തിന് നൽകാൻ സാധിക്കും. അത്രയ്ക്കും ഗംഭീരമായാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ബേസിൽ എന്ന സംവിധായകനെ നമുക്ക് അറിയാം, എന്നാൽ ഈ ചിത്രത്തിലൂടെ തനിക്ക് സംവിധാനം മാത്രമല്ല, നല്ല വൃത്തിയായി അഭിനയിക്കാനും അറിയാം എന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. അതുപോലെ തന്നെ അർജുൻ അശോകനും ഗണപതിയും ബാലുവും ലാലുമെല്ലാം വളരെ നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട്.
എന്നാൽ ഈ സിനിമ ഒരു തമാശ നിറഞ്ഞ ചിത്രം മാത്രമല്ല, നമ്മളെ മാനസികമായി ചിന്തിപ്പിച്ച് കഥയിലേക്ക് ആകർഷിപ്പിക്കുന്ന ഒരു മായാജാലം ഇതിന്റെ രചന നിർവഹിച്ച ഡയറക്ടർ ചിദംബരം ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. രണ്ടു ധ്രുവങ്ങളിൽ നിന്ന് കഥ പറയുമ്പോൾ അതിന്റെതായ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ നമ്മുക്ക് മുന്നിൽ എത്തിച്ചതിന്നു ഇതിന്റെ എഡിറ്റർ കിരൺ ദാസിനും അഭിനന്ദനങ്ങൾ.
എല്ലാംകൊണ്ടും ഒന്ന് ചിന്തിച്ചു ചിരിച്ച് ഉലസിച്ചു കാണാൻ സാധിക്കുന്ന ഒരു നല്ല സിനിമയാണ് ജാൻ എ മൻ.ഈ ചിത്രം ഇത്രയും മികച്ചതാക്കി നമ്മുക്ക് എത്തിച്ചതിന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു.
0 അഭിപ്രായങ്ങള്‍