Valimai tamil movie review 
Hello guys, എല്ലാവർക്കും സ്വാഗതം. ഇന്ന് ഞാൻ ഇവിടെ എഴുതാൻ പോകുന്നത് നമ്മുടെ 'തല' അജിത് അഭിനയിച്ചിരിക്കുന്ന വലിമൈ എന്ന ചിത്രത്തെ കുറിച്ചാണ്. വലിമൈ, ഒരുപാട് കാലം മുൻപ് ഷൂട്ടിംഗ് കഴിഞ്ഞ് കോവിഡ് കാരണം പലവട്ടം റിലീസ് മാറ്റിവെച്ച ഒരു സിനിമയാണ് വലിമൈ. പഴകും തോറും വീര്യം കൂടുന്ന പോലെ, ഒരുപാട് കാലം കാത്തിരുന്നതിനാൽ വാനോളം പ്രതീക്ഷവെച്ചാണ് ചിത്രത്തിന് കയറിയത്. തീരൻ, ചതുരംഗ വെട്ടയ് പോലുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത H. വിനോത്, ഒരുപാട് കാലത്തിനു ശേഷമുള്ള അജിത് പടം അങ്ങെനെ ഒട്ടേറെ പ്രതീക്ഷകൾ. പക്ഷെ ഞാൻ പ്രതീക്ഷിച്ച പോലെ വലിമൈ വന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം ആയിരുന്നു, 'തല 'അജിത്. അദ്ദേഹം വളരെ നന്നായി തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അനിയനും അമ്മയുമായിയെല്ലാം വരുന്ന സെന്റിമെൻസ് ഭാഗങ്ങൾ. അതുപോലെ തന്നെ ബൈക്ക് സ്റ്റണ്ടിങ്ങും ആക്ഷന്മെല്ലാം. ആരാധകരെ സംബന്ധിച്ചു ഈ പടം തലയുടെ വിളയാട്ടമാണ്. ഈ സിനിമയിൽ നമ്മുടെ പ്രതീക്ഷക്ക് ഒപ്പം ഉയരാത്ത ഒരാളായിരുന്നു ചിത്രത്തിന്റെ സംവിധായകൻ H. വിനോത്. അദ്ദേഹത്തെ പോലുള്ള ഒരു വ്യക്തിയിൽ നിന്ന് ഇതിലും ത്രില്ലിംഗ് ആയിട്ടുള്ള ലോജിക് ഉള്ള ഒട്ടും ലാഗ്ഗ് ഇല്ലാത്ത കഥയാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. എന്നാൽ അത് തരുവാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഈ പടത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആയിരുന്നു ചിത്രത്തിന്റെ ആക്ഷൻ, എങ്കിലും അമിതമായിട്ടുള്ള VFX ഉപയോഗം നമ്മളിൽ മടുപ്പ് ഉള്ളവാക്കും. ഹുമ ഖുറേഷി, കാർത്തികേയ, പുഗഴ് എന്നിവരെല്ലാം വളരെ നന്നായി തന്നെ അവരവരുടെ ഭാഗങ്ങൾ ഗംഭീരമാക്കിയിട്ടുണ്ട്. അതുപോലെതന്നെ ചിത്രത്തിന്റെ ബിജിഎം ഒരുക്കിയിരിക്കുന്ന ജിബ്രാനും കസറിയിട്ടുണ്ട്. സിനിമയിലൂടെ ലഹരിയും പണവും പ്രശസ്തിയുമല്ല ഒരു ജീവിതം, അതിന്റെ പിന്നാലെ പായാതെ ഇപ്പോൾ നമ്മളുടെ കൂടെ ഉള്ളവരെ വിഷമിപ്പിക്കാതെ കിട്ടിയ ചെറിയ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും അനുഭവിച്ചു ജീവിക്കാൻ ശ്രമിക്കണം എന്ന് 'തല ' അജിത്തിനെ കൊണ്ട് സംവിധായകൻ H. വിനോത് സമൂഹത്തിനോട് പറയുന്നുണ്ട്. എല്ലാം കൊണ്ടും ഒരു തവണ കാണാൻ സാധിക്കുന്ന ഒരു ആവറേജ് സിനിമ ആയിട്ടാണ് എനിക്ക് വലിമൈ അനുഭവപ്പെട്ടത്.