നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് കണ്ടു. ട്രൈലെർ കണ്ടപ്പോഴേ ഇത് ഒരു മാസ്സ് മസാല പടം ആണെന്ന് മനസിലാക്കി തന്നെയാണ് തീയേറ്ററിലേക്ക് പോയത്. എങ്കിലും ബി. ഉണ്ണികൃഷ്ണൻ എന്ന ഡയറക്ടർ മനസിനെ ഒന്ന് വിജലംബംപ്പിച്ചിരുന്നു. പക്ഷെ മോഹൻലാൽ, ഉദയ കൃഷ്ണ, എ.ആർ. റഹ്മാൻ എന്നിവരൊക്കെ ഉണ്ടെന്നു അറിഞ്ഞപ്പോൾ എങ്ങാനും ബിരിയാണി കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നു.
ആറാട്ട് കണ്ടു തുടങ്ങിയപ്പോൾ മനസിലായി, മമ്മുക്കയുടെ ഷൈലോക്ക് മൂവി പോലെ തക തക എന്നുള്ള ബിജിഎമും മറ്റു പല സൂപ്പർ പടങ്ങളിലെ ഡയലോഗ്കളും ഉള്ള സ്പൂഫ് മസാല മൂവി ആണെന്ന്. മറ്റു പടങ്ങളിലെ പോലെ തന്നെ ഫ്ലാഷ്ബാക്കുമായി ഒരു പ്രദേശത്തു അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് നന്മ മരമായി നിലകൊള്ളുന്ന നായകൻ, പിന്നെ നായകന്റെ ഫ്ലാഷ് ബാക്ക് തുറന്നു കാണിക്കാൻ ഒരു വില്ലൻ, പിന്നെ ട്വിസ്റ്റ് അതെല്ലാം തന്നെയാണ് ഈ സിനിമയിലും.
പടം തുടങ്ങിയപ്പോൾ മുതലുള്ള ലാലേട്ടന്റെ എനർജിയും, ലുക്കും, ആക്ഷനും എല്ലാം കണ്ടാൽ അദ്ദേഹത്തിന് 61 വയസ്സ് ഉണ്ടോ എന്ന് നമ്മൾ ചോദിച്ചു പോകും, അതുപോലെയുള്ള പെർഫോമൻസ് കൊണ്ട് കത്തികയറി നിൽക്കുന്ന ലാലേട്ടൻ.ഗംഭീരം, അപ്പോഴാണ് നമ്മൾ എല്ലാവരും കാത്തിരുന്ന അതി പ്രധാനമായ ട്വിസ്റ്റ് കടന്നു വരുന്നത്, അത് വരുന്നതോടു കൂടി കത്തികയറിയ ലാലേട്ടനും, ഗോപന്റെ ആറാട്ടുമെല്ലാം കരിഞ്ഞു പോവുകയാണ്.
പിന്നെ ചിത്രത്തിൽ എന്തിന്നു വേണ്ടിയാണ് റഹ്മാനെ കൊണ്ടുവന്നതെന്നു എന്നിക്ക് മനസിലായില്ല. കാരണം തക തക എന്നുള്ള ബിജിഎം, പിന്നെ പഴയ ലാലേട്ടൻ സോങ്ങ്സ് പിന്നെ കേൾക്കാൻ വലിയ സുഖമില്ലാത്ത മെലഡി ഇതിനൊക്കെ വേണ്ടി എ. ആർ. റഹ്മാനെ കൊണ്ടുവരണ്ട ഒരു കാര്യവും ഈ ചിത്രത്തിൽ ഇല്ലാ.
ഈ ചിത്രത്തിന്റെ ക്ലൈമാക്സ് മ്യൂസിക് വിത്ത് ബോഡിഷോ എന്ന് പറയുന്നത് പോലെ മ്യൂസിക് വിത്ത് അടി ആയിരുന്നു അത് വളരെ അധികം അരോചകമായിട്ടുണ്ട്.
ഉദയ കൃഷ്ണ അദ്ദേഹത്തിന്റെ സ്വന്തം ശൈലിയിൽ എഴുതികൊണ്ടിരുന്ന കഥ രണ്ടാം പകുതിക്ക് ശേഷം മേജർ രവി തോക്ക് കാണിച്ചു എഴുതിപ്പിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ലാലേട്ടന് ഈ ചിത്രം വിജയിച്ചാലോ പരാജയപ്പെട്ടാലോ ഒന്നും നഷ്ടപ്പെടാനില്ല, എന്നിരുന്നാലും ഇതിനെക്കാളും നല്ല കഥയും കഥാപാത്രങ്ങളും ആകാൻ സാധിക്കുന്ന അദ്ദേഹം ഇതുപോലുള്ള ചിത്രങ്ങളിൽ അഭിനയിച്ചു കോമാളി ആകുന്നത് കാണുമ്പോൾ വളരെ അധികം സങ്കടം തോന്നുന്നു.
0 അഭിപ്രായങ്ങള്‍