Archana 31 Not Out
                 അർച്ചന 31 നോട്ട് ഔട്ട് സിനിമ കണ്ടു. ട്രൈലെറിൽ കാണിച്ചിരിക്കുന്ന പോലെ അർച്ചന എന്ന യുവതിയുടെ കല്യാണം തന്നെയാണ് കഥയുടെ മുഖ്യ ഇതിവൃത്തം. എന്നാൽ അതുമാത്രമല്ല സിനിമയുടെ പേരിലെ പോലെ (not out) ക്രിക്കറ്റിനെ കുറിച്ചും സിനിമയിൽ പറയുന്നുണ്ട്. 31 എന്ന് പറയുന്നത് അർച്ചനയുടെ പ്രായം അല്ല, അർച്ചനയുടെ പെണ്ണു കാണൽ എണ്ണം ആണ് 31.അർച്ചനയെ ചുറ്റിപറ്റിയുള്ള ചില പ്രശ്നങ്ങളെ ആണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

               അർച്ചനയായി വളരെ നന്നായി തന്നെ ഐശ്വര്യ ലക്ഷ്മി അഭിനയിച്ചിട്ടുമുണ്ട്, പ്രത്യേകിച്ച് ആ gun സീനിൽ.അതുപോലെ തന്നെ രമേഷ് പിഷാരടി, ഇന്ദ്രൻസ്, ലുക്ക്‌മാൻ, വിനീത് വാസുദേവൻ എന്നിവരും അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി.

                 എങ്കിലും എന്നിക്ക്   പടം കണ്ടുകൊണ്ടിരിക്കുമ്പോൾ മറ്റു പല പടങ്ങളിലെയും സീനുകൾ ഓർമ വന്നു. സൂപ്പർ ശരണ്യ, ഖോഖോ, രമേഷും സുരേഷും എന്നിങ്ങനെ ഒരുപാട്  ചിത്രങ്ങളുമായി വളരെ അധികം സാമ്യം ഉള്ളതായി തോന്നി. വളരെ നന്നായി തുടങ്ങിയിട്ട്, രണ്ടാം പകുതിയിലെ ഫാന്റസി രീതിയിലേക്ക് ചിത്രത്തെ വഴി  തിരിച്ച് വിട്ടതും ക്ലൈമാക്സ്‌ ട്വിസ്റ്റുമൊക്കെ വേണ്ടത്ര രീതിയിൽ വിജയിച്ചോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

                    ഈ സിനിമ ചർച്ച ചെയ്ത വിഷയം, അല്ലെങ്കിൽ ആ വിഷയം നോക്കി കാണുന്ന വീക്ഷണം എന്നിക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടു.തനിക്ക് ജീവിതത്തിൽ ഉണ്ടാകുന്ന ദുരന്തങ്ങളെ നോക്കി പകച്ചു നിൽക്കാതെയുള്ള നായികയെയും, ജ്യോതിഷങ്ങളെയും, ജാതക ദോഷങ്ങളെയും, കല്യാണം അല്ലെങ്കിൽ ജോലി കിട്ടിയില്ലെങ്കിൽ ഉള്ള നാട്ടുകാരുടെ പരിഹാസത്തെയും എല്ലാം വളരെ വ്യക്തമായി സംവിധായകൻ അഖിൽ അനിൽകുമാർ ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

              നല്ല രീതിയിൽ തുടങ്ങി, താഴേക്ക് പോകുന്നതായിട്ടുള്ള ഒരു സ്ത്രീ പ്രാധാന്യമുള്ള average ചിത്രമായിട്ടാണ് എന്നിക്ക് അനുഭവപ്പെട്ടത്.എന്തൊക്കെ പറഞ്ഞാലും ഐശ്വര്യ ലക്ഷ്മി ഈ ചിത്രത്തിൽ 🔥🔥🔥.