Brodaddy malayalam movie review 

           പ്രിത്വിരാജ് സുകുമാരനു സംവിധായൻ എന്ന നിലയിൽ പിഴച്ചോ? നെഗറ്റീവോട് കൂടി തുടങ്ങിയതല്ല, എന്നാലും ഈ സിനിമയിൽ പ്രേത്യകിച്ചു ഒന്നും ഇല്ലാ. കണ്ട് മടുത്ത മറ്റൊരു ക്ലിഷേ കഥതന്തു. പക്ഷെ നമുക്ക് മനസ്സിൽ മുൻവിധികൾ ഇല്ലാതെ കാണാൻ ഇരുന്നാൽ മടുപ്പില്ലാതെ കണ്ട് തീർക്കാൻ പറ്റുന്ന ഒരു സിനിമ.

                   ഈ ചിത്രം ഇങ്ങനെയെങ്കിലും ആക്കി തീർത്തതിന്റെ മുഖ്യ കാരണം ഇതിന്റെ സംവിധായകൻ പ്രിത്വിരാജ് ആന്നെന്നു ഞാൻ വിശ്വസിക്കുന്നു. കാരണം ഇത്രയും കെട്ടുറപ്പില്ലാത്ത തിരക്കഥയും വെച്ച് അദ്ദേഹം ഈ പടം ഒരു തവണയെങ്കിലും കണ്ടിരിക്കാൻ സാധിക്കത്തക്ക ആക്കി തീർത്തു. അതുകൊണ്ട് നമ്മുക്ക് പറയാൻ സാധിക്കും ഈ ചിത്രം പൂർണമായും സംവിധായകന്റെ കയൊപ്പ് പതിഞ്ഞ ഒരു ചിത്രമാണെന്ന്.

                  ഇനി ലാലേട്ടൻ, അദ്ദേഹത്തെ കുറിച്ച് പറയാൻ ഞാൻ ആൾ അല്ല, എന്നാലും എന്റെ വ്യക്തിപരമായ അഭിപ്രായം ഞാൻ രേഖപെടുത്തുന്നു.പ്രിത്വിരാജ്, ലൂസിഫറിൽ വളരെ മനോഹരമായി ലാലേട്ടനെ അവതരിപ്പിച്ചിരുന്നു, അതുപോലെ തന്നെ ബ്രോഡാഡിയിലും അവതരിപ്പിച്ചിട്ടുണ്ട്.സത്യം പറഞ്ഞാൽ ലാലേട്ടന് ഈ വേഷമെല്ലാം വളരെ നിസാരമാണ്, എന്നാൽ ഇപ്പോൾ നമ്മൾ കാണുന്ന ലാലേട്ടൻ ഇതൊക്കെ ഇത്രെയെങ്കിലും ഫലിപ്പിച്ചു എത്തിക്കാൻ വളരെ അധികം ബുദ്ധിമുട്ടുന്നതായി തോന്നുന്നു. ഒരുപക്ഷെ അദ്ദേഹത്തിന്റെ പ്രായത്തിന്റെയോ ശരീരത്തിന്റെയോ ആവാം. എന്നിരുന്നാലും അദ്ദേഹം ബ്രോഡാഡിയിൽ ഒട്ടും മുഷിപ്പിക്കാതെ തന്നെ ജോൺ കാറ്റാടി എന്ന വേഷം അവതരിപ്പിച്ചിട്ടുണ്ട്.

             അദ്ദേഹത്തെ പോലെ അല്ലെങ്കിൽ, അതിനേക്കാൾ നന്നായി എന്ന് എനിക്ക് തോന്നിയത് ലാലു അലക്സും കല്യാണി പ്രിയദർശനുമാണ്.

              സംവിധായകനായി തന്റെ കടമ മികച്ചതാക്കിയ പ്രിത്വിരാജ് അഭിനേതാവായി 100% നീതി പുലർത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മീനയുമായുള്ള രംഗങ്ങളും മോഹൻ ലാലുമായുള്ള അച്ഛൻ മകൻ രംഗങ്ങളും വിചാരിച്ച അത്രയ്ക്ക് എത്തിയെന്നും എനിക്ക് തോന്നുന്നില്ല. കൂടാതെ സൗബിൻ, ഉണ്ണി മുകുന്ദൻ, ആന്റണി പെരുമ്പാവൂർ എന്നിവരെ ഈ ചിത്രത്തിൽ എന്തിന് അഭിനയിപ്പിച്ചെന്നും എന്നിക്ക് മനസിലായില്ല.

               ബ്രോഡാഡി എന്ന ഈ ചിത്രം ഒരു തവണ കണ്ടിരിക്കാം എന്നല്ലാതെ മറ്റൊന്നും ഈ ചിത്രത്തെ കുറിച്ച് പറയാൻ സാധിക്കില്ല. ഇതേ കഥതന്തു ഉള്ള കുറച്ചുകൂടി നല്ല ചിത്രം കാണണം എന്നാണ് ആഗ്രഹം എങ്കിൽ Badhayi ho എന്ന ഹിന്ദി ചിത്രം അല്ലെങ്കിൽ sarah's എന്ന മലയാള സിനിമ കാണുന്നതായിരിക്കും നല്ലത്. ഇനി കോമഡി ആണ് കാണാൻ ആഗ്രഹിക്കുന്നതെങ്കിൽ Brodaddy ഒരു തവണ ഒന്ന് കാണാവുന്നതാണ്.