ഹൃദയം മലയാളം review |
So ഹൃദയം സിനിമ കണ്ടു, വിനീത് ശ്രീനിവാസൻ എന്ന ഡയറക്ടറെ മാത്രം വിശ്വസിച്ചു എടുത്ത ടിക്കറ്റ്, മൂപ്പര് എന്റെ വിശ്വാസം കാത്തു. ആദിയിലൂടെ കാലുവെച്ചു 21-ആം നൂറ്റാണ്ടിൽ കാൽ ഇടറിയ പ്രണവിന്റെ തിരിച്ചു വരവാണ് കാണാൻ സാധിച്ചത്.
ഒരു പുതുമയില്ലാത്ത plot ആയിരുന്നെങ്കിലും നമ്മൾ കേട്ടതും കണ്ടതും അനുഭവിച്ചതുമായ ഒരുപാട് മുഹൂർത്തങ്ങൾ, നമ്മുടെ തന്നെ കോളേജ് ലൈഫിലേക്ക് ഒരു തിരിഞ്ഞ് നോട്ടം.
അരുൺ എന്ന പ്രണവ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജീവിതത്തിലെ കുറച്ച് കാലഘട്ടങ്ങള്ളിലൂടെ ഉള്ള ഒരു യാത്ര. പ്രണവ്, മോഹൻലാൽ എന്ന വ്യക്തിയുടെ നിഴലിൽ നിന്ന് മാറി, പ്രണവ് എന്ന നടനിലേക്കുള്ള യാത്ര തുടങ്ങി കഴിഞ്ഞിരിക്കുന്നു, കാരണം അത്രേ മനോഹരമായാണ് അദ്ദേഹം അരുൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
പുതമയില്ലാത്ത ഈ plot മുഷിപ്പ് തോന്നാതെ 3മണിക്കൂർ നേരത്തേക്ക് ചുരുക്കിയ വിനീത് ശ്രീനിവാസന് വേണം ആദ്യം കൈയടി നൽകാൻ, കൂടാതെ ആർട്ടിസ്റ്റുകളെയും മ്യൂസിക്കും അദ്ദേഹം വളരെ നന്നായി place ചെയ്തിട്ടുണ്ട്.
പ്രണവിനെ കൂടാതെ കല്യാണി, ജോണി ആന്റണി, വിജയ രാഘവൻ, പ്രണവിന്റെ സുഹൃത്തായി അഭിനയിച്ച അശ്വന്ത്,ദർശന എന്നിവരും വളരെ മനോഹരമായി നമ്മുടെ ഹൃദയത്തിൽ കയറി കൂടും ഈ സിനിമ കണ്ടുകഴിഞ്ഞാൽ.
ഈ സിനിമയിൽ ഞാൻ വളരെ അധികം ഭയപ്പെട്ടിരുന്ന ഒന്നായിരുന്നു ഇതിലെ music. പക്ഷെ സിനിമ കണ്ടുകഴിഞ്ഞപ്പോൾ മനസിലായി ഈ സിനിമയിൽ അല്ലെങ്കിൽ ഇതിന്റെ ഒഴുക്കിന് വളരെ അധികം പങ്ക് വഹിച്ചിരിക്കുന്നത് ഇതിന്റെ music തന്നെയാണ്.ഹിഷാം ഒറ്റ വാക്ക് 'ഗംഭീരം '.ഇതിൽ ഉണ്ടെന്നു പറഞ്ഞ 15 പാട്ടുകൾ ഉണ്ടെന്നു പോലും അറിഞ്ഞില്ല, കാരണം ഇതിൽ അത്ര മനോഹരമായാണ് താങ്കൾ അത് കൂട്ടി ഇണക്കിയിരിക്കുന്നത്.8-10 പാട്ടുകളുമായി വരുന്ന telugu സിനിമകളിലെ മുഷിപ്പ് ഇവിടെ അനുഭവപ്പെട്ടതേയില്ല.
എല്ലാം കൊണ്ടും ഹൃദയത്തോട് ചേർന്നിരിക്കുന്ന ഒരു മനോഹര സിനിമയാണ് ഹൃദയം. അത് ഈ കൊറോണ സമയത്ത് അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു തിയേറ്ററിൽ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ പ്രൊഡ്യൂസർ വിശാഖിനും വലിയൊരു കൈയടി.
1 അഭിപ്രായങ്ങള്‍
Not bad that's all
മറുപടിഇല്ലാതാക്കൂ