വെസ്റ്റ് ബംഗാളിൽ നടക്കുന്ന 130-മത്തെ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ കേരള ബ്ലാസ്റ്റർസിന് 2 ഗോളിന്റെ തോൽവി. കരുത്തരായ ബാംഗ്ലൂർ ഫ്. സി. യുമായിട്ടായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മത്സരം. മുഖ്യ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചുള്ള സ്റ്റാർട്ടിങ് ലൈൻ അപ്പ് ആയിരുന്നു ഇരു കോച്ചുമാരും അണിനിരത്തിയത് .ബാംഗ്ലൂരിനായി 45-മത്തെ മിനുട്ടിൽ നമ്ഖ്യൽ ഭൂട്ടിയയും 65-മത്തെ മിനുട്ടിൽ ലിയോൺ ആഗസ്റ്റിനും ഗോൾ നേടി. ആദ്യ പകുതിയിലെ വിരസമായ കളി ശൈലി മാറ്റി ആക്രമണം മൂർച്ചപ്പെടുത്താൻ കോച്ച് ഇവാൻ വുകൊനാവിച് ശ്രമിച്ചെങ്കിലും തുടർച്ചയായി കിട്ടിയ 3ചുവപ്പ് കാർഡുകൾ ബ്ലാസ്റ്റർസിനെ കൂടുതൽ സമർദ്ദത്തിലാക്കി. സെപ്റ്റംബർ 21ന് ഡൽഹി ഫ്. സി. യുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈ മത്സരത്തിലെ തെറ്റുകൾ തിരുത്തി അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഗംഭീര പ്രകടനം കാഴ്ച്ചവെക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.
0 അഭിപ്രായങ്ങള്‍