വെസ്റ്റ് ബംഗാളിൽ നടക്കുന്ന 130-മത്തെ ഡ്യൂറൻറ് കപ്പ് ടൂർണമെന്റിൽ നിന്നും മലയാളികളുടെ പ്രിയപ്പെട്ട കേരളാ ബ്ലാസ്റ്റർസ് പുറത്തായി. ഡൽഹി എഫ്. സി. യുമായുള്ള അവസാന ഗ്രൂപ്പ് മത്സരത്തിൽ ഏകപക്ഷീയമായുള്ള ഒരു ഗോളിന്റെ തോൽവി വഴങ്ങി ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പുറത്താകൽ. ഡൽഹി എഫ്. സി. ക്കായി 53-ആം മിനുട്ടിൽ, പകരക്കാരനായി ഇറങ്ങിയ വിലിസ് പ്ലാസ ആണ് ഗോൾ നേടിയത്. വളരെ മോശമായ കളിക്കളത്തിൽ താളം കണ്ടെത്താൻ ഇരു ടീമുകളും വളരെ അധികം ബുദ്ധിമുട്ടി. ഗോൾ വഴങ്ങിയ ശേഷം ബ്ലാസ്റ്റേഴ്‌സ് ഉണർന്നു കളിച്ചെങ്കിലും മോശം കളിക്കളവും നിർഭാഗ്യവും കേരളത്തെ പ്രതികൂലമായി ബാധിച്ചു. വിദേശ താരമായ സിപ്പോവിച് ഒഴികെയുള്ള എല്ലാ വിദേശ താരങ്ങൾക്കും വിശ്രമം അനുവദിച്ചുള്ള ആദ്യ 11 പേരെയാണ് കോച്ച് മത്സരത്തിന്ന് ഇറക്കിയത്. ഡ്യൂറൻറ് കപ്പിൽ നിന്ന് പുറത്തായെങ്കിലും ഗോവയിൽ നടക്കുന്ന രണ്ട് സനാഹ മത്സരങ്ങൾക്ക് ശേഷം അവിടെ നടക്കുന്ന ഐ. എസ്. എൽ. ടൂർണമെന്റിൽ ശക്തമായി ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വരുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.
0 അഭിപ്രായങ്ങള്‍