വെസ്റ്റ് ബംഗാളിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന 130-മത്തെ durand cup പതിപ്പിൽ രാജാകീയമായി ബ്ലാസ്റ്റേഴ്‌സ് അരങ്ങേറി. ഇന്ത്യൻ നേവിയുമായി ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കൊമ്പുകോർക്കൽ. ഏകപക്ഷീയമായ ഒരു ഗോളിന് ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് വിജയം.71-മത്തെ മിനുറ്റിൽ ഉറുഗായൻ താരം ലൂണ ആണ് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കിയത്. മത്സരതുടക്കം മുതൽ ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ചു കളിച്ചൂ. ആദ്യത്തെ 22 മിനുട്ടും സെന്ററിലൂടെ ആക്രമിച്ചു വന്നു മുന്നേറ്റനിര താരങ്ങൾക്ക് ചിപ്പ് പാസ്സിലൂടെയും ലോങ്ങ്‌ പാസ്സിലൂടെയും പന്ത് എത്തിക്കുകയിരുന്നു ബ്ലാസ്റ്റേഴ്‌സ് ചെയ്തത്, പിന്നീട് ലെഫ്റ്റ് വിങ്ങിലൂടെ ഇരച്ചു കയറി സെന്ററിലേക്ക് ക്രോസ്സ് വെച്ചുമായിരുന്നു ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ.എല്ലാ നീക്കങ്ങളും ലുണ എന്ന മാന്ത്രികനെ കേന്ദ്രീകരിച്ചായിരുന്നു. ക്യാപ്റ്റൻ ജെസ്സൽ, ഖബ്രാ, ഗോളി ആൽബിനോ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.കൂടാതെ കോച്ച് ഇവാൻ വുകൊനാവിച്ച് നടത്തിയ ഓരോ സബ്സ്ടിട്യൂഷനും ഒന്നിനൊന്നു മികച്ചതായിരുന്നു. ആദ്യ പകുതി പ്രതിരോധത്തിൽ ഊന്നി ആയിരുന്നു ഇന്ത്യൻ നേവിയുടെ പ്രകടനം, ഒരു ഗോൾ വഴങ്ങിയ ശേഷം നേവി ആക്രമിച്ചു കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം ഭേധിക്കാൻ സാധിച്ചില്ല. സെപ്റ്റംബർ 15ന് ബംഗളുരു ഫ്‌.സി. യുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.